വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗാവസ്ഥയില്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വത്തിക്കാന്‍ ഔദ്യോഗിക റിപ്പോര്‍ട്ട്. ശ്വാസതടസം നേരിടുന്നില്ലെന്നും എന്നാല്‍ ഓക്‌സിജന്‍ ഇപ്പോഴും നല്കുന്നുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. വൃക്കസംബന്ധമായ പല പ്രശ്‌നങ്ങളും പാപ്പ നേരിടുന്നുണ്ട്. എന്നാല്‍ പാപ്പ സുബോധവാനാണെന്നും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. ചികിത്സ നീളുമെന്നാണ് ഇതുവരെയുള്ള കണക്കുകൂട്ടല്‍. അതേസമയം മാര്‍പാപ്പ ദിവംഗതനായെന്ന മട്ടിലുള്ള വ്യാജപ്രചാരണങ്ങളും നടക്കുന്നുണ്ട്. മരണമടഞ്ഞ കൃത്യസമയം വരെ രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍. അതിനിടയില്‍ പാപ്പയുടെ രാജിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളും നടക്കുന്നുണ്ട്. പാപ്പയുടെ സൗഖ്യവും തിരിച്ചുവരവുമാണ് പ്രധാനമെന്ന് വത്തിക്കാന്‍ ്‌സ്റ്റേറ്റ് സെക്രട്ടറി ഇതിനോട് പ്രതികരിച്ചു. മറ്റുള്ള പ്രചരണങ്ങളെല്ലാം അദ്ദേഹം തള്ളിക്കളഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.