നോമ്പുകാലം ഇതാ വിളിപ്പാടകലെ. എങ്ങനെയാണ് നോമ്പുകാലത്തെ നമുക്ക് വരവേല്ക്കാന്‍ കഴിയുന്നത്. ആവിലായിലെ വിശുദ്ധ തെരേസ ഇക്കാര്യത്തില്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്.
ക്രിസ്തുകേന്ദ്രീകൃതം
നോമ്പുകാലം ക്രിസ്തുകേന്ദ്രീകൃതമായിരിക്കണം. അമിതമായ ഉപവാസമോ പ്രായശ്ചിത്തപ്രവൃത്തികളോ അല്ല ക്രിസ്തുകേന്ദ്രീകൃതമായി നോമ്പാചരിക്കുകയാണ് വേണ്ടത്.
ലളിതമായ പ്രാര്‍ത്ഥന
ക്രിസ്തുകേന്ദ്രീകൃതമായി ജീവിക്കുമ്പോള്‍ നമ്മുടെപ്രാര്‍ത്ഥനകള്‍ ലളിതവും ഹൃദ്യവുമായിരിക്കും. ക്രിസ്തുവിനോട് നമുക്ക് ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കാം.
അകലംപാലിക്കുക
ആസക്തമായി തോന്നുന്ന പലതിനോടും അകലം പാലിക്കുക. അതായത് ഡിറ്റാച്ച്‌മെന്റ്. നമ്മള്‍ പലതിനോടും അറ്റാച്ചഡാണ്. അത്തരം ഇഷ്ടങ്ങളോട് അകലം പാലിക്കുക
അയല്‍ക്കാരനെ സ്‌നേഹിക്കുക
അയല്‍ക്കാരനെ സ്‌നേഹിക്കാതെയും അവന് സഹായം ചെയ്യാതെയും നോമ്പുകാലം കടന്നുപോകാമെന്ന് കരുതരുത്. നോമ്പ് അര്‍ത്ഥവത്താകുന്നത് അയല്‍ക്കാരനെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുമ്പോഴാണ്.