വത്തിക്കാന്‍സിറ്റി: 2025 ലെ ജൂബിലി വത്സരത്തിലെ വിവിധ വിഭാഗങ്ങളുടെ ജൂബിലായചരണത്തില്‍ ശെ്മ്മാശന്മാരുടെ ജൂബിലി ആഘോഷം സമാപിച്ചു. ഫെബ്രുവരി 21 മുതല്‍ 23 വരെ നടന്ന ഈ ജൂബിലിയില്‍ ആറായിരത്തോളം പേര്‍ പങ്കെടുത്തു. ശെമ്മാശന്മാരുടെ കുടുംബാംഗങ്ങളും ഇതില്‍ പങ്കൈടുത്തു. കൂടുതലും ഇറ്റലിയില്‍ നി്ന്നുള്ളവരായിരുന്നു, ഇന്ത്യയില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അസാന്നിധ്യത്തില്‍ ആര്‍ച്ചുബിഷപ് റീനോ ഫിസിക്കേല്ലയാണ് പങ്കെടുത്തത്. സമ്പര്‍ക്കമാധ്യമലോകത്തിന്റെയും സായുധസേനയുടെയും പോലീസിന്റെയും സുരക്ഷാപ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും ജൂബിലികളാണ് ഇതുവരെ നടന്നത്.