വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശുപത്രിവാസം പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ നേരിയ പുരോഗതി രോഗനിലയില്‍ കാണിക്കുന്നുവെന്ന് വത്തിക്കാന്‍ മെഡിക്കല്‍ ബുളളറ്റിന്‍. എന്നാല്‍ അപകടനില തരണം ചെയ്തിട്ടുമില്ല. തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ലോകമെങ്ങുമുള്ള വിശ്വാസികളോട് തനിക്കുള്ള നന്ദി അദ്ദേഹം അറിയിച്ചു. ഓക്‌സിജന്‍ തെറാപ്പി ഇപ്പോഴും നല്കിവരുന്നുണ്ട്,. ഗാസയിലെ വൈദികനെ വിളിച്ച് ഐകദാര്‍ഢ്യം അറിയിച്ചു. ദിവ്യകാരുണ്യംസ്വീകരിച്ചു. വത്തിക്കാന്‍ പത്രക്കുറിപ്പ് വ്യക്തമാക്കി.