Thursday, February 26, 2026
spot_img
More

    ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കുവേണ്ടിയുള്ള ബൈബിള്‍ പ്രാര്‍ത്ഥനകള്‍

    അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കുവേണ്ടി വിശുദ്ധ ഗ്രന്ഥത്തില്‍ ചില പ്രാര്‍ത്ഥനകള്‍ ഉണ്ടെന്ന കാര്യം അറിയാമോ?
    23 ാം സങ്കീര്‍ത്തനമാണ് അതിലൊന്ന്. കര്‍ത്താവ് എന്റെ ഇടയന്‍ എന്നു തലക്കെട്ടുള്ള ഈ അധ്യായം അത്യാസന്ന നിലയിലായവര്ക്കുവേണ്ടിയുള്ള ഏറ്റവും മികച്ച പ്രാര്‍ത്ഥനകളിലൊന്നാണ്.

    അതുപോലെ തന്നെ 91 ാം സങ്കീര്‍ത്തനം. അതില്‍ നാം പൂര്‍ണ്ണമായും ദൈവത്തില്‍ ശരണം വയ്ക്കുകയും അവിടുത്തെ സംരക്ഷണം തേടുകയുമാണ് ചെയ്യുന്നത്. എല്ലാവിധത്തിലുമുള്ള അപകടങ്ങളില്‍ നിന്നും രക്ഷ നേടുമെന്നും ദൈവത്തില്‍ സംരക്ഷണമുണ്ടെന്നുമുള്ള വിശ്വാസമാണ് ഈ സങ്കീര്‍ത്തനത്തിലൂടെ നാം ഉദ്‌ഘോഷിക്കുന്നത്.

    രോഗാവസ്ഥയെ ഓര്‍ത്തുള്ള ടെന്‍ഷനും സങ്കടവും നീക്കാന്‍ ഏറെ സഹായകരമാണ് ഫിലിപ്പി 4:6-7 വചനം ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍ ( ഫിലി 4:6-7)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!