ഫ്രാന്‍സിലെ ബോണ്ടി വനത്തിലൂടെ നടന്നുവരികയായിരുന്ന മൂന്നു കച്ചവടക്കാര്‍ കൊള്ളക്കാരുടെ പിടിയില്‍പെട്ടു. കൊളളക്കാര്‍ മൂന്നുപേരെയും മര്‍ദിച്ചവശനാക്കിയതിന് ശേഷം അവരെ മരത്തില്‍ കെട്ടിയിട്ടു. പിന്നീട് കൊള്ളക്കാര്‍ സ്ഥലംവിട്ടു. അവരെ അവിടെ നിന്ന് ആരും രക്ഷിക്കാനുണ്ടായിരുന്നില്ല.
പക്ഷേ ആ അവസ്ഥയിലും നിരാശരാകാതെ അവര്‍ പ്രാര്‍്ഥിച്ചു. ഒരു രാത്രിയും പകലും പ്രാര്‍ഥിച്ചതിനു ശേഷം സ്വര്‍ഗത്തില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ മാലാഖമാരെത്തി അവരെ കെട്ടഴിച്ചുരക്ഷപ്പെടുത്തി. അവരെ അവിടെ കെട്ടിയിട്ടിരുന്ന സ്ഥലത്തിന് സമീപത്തായി ഒരു അരുവി ഒഴുകുന്നുണ്ടായിരുന്നു. ആ അരുവിയുടെ തീരത്തായി അവര്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം പണിതു. താല്ക്കാലികമായിട്ടാണ് ദേവാലയംപണിതതെങ്കിലും പിന്നീട് അവിടെ നടന്ന അത്ഭുതങ്ങള്‍ കണക്കിലെടുത്ത് അവിടെ സ്ഥിരമായ ദേവാലയം പണിതു. ഇപ്പോഴും അന്ന് സ്ഥാപിച്ച രൂപംതന്നെയാണ് ഉളളത്. പലകാലങ്ങളിലായി ദേവാലയത്തിന് പല മാറ്റങ്ങളുമുണ്ടായി.
2012 സെപ്തംബര്‍ ഒമ്പതിന് തീര്‍ത്ഥാടനത്തിന്റെ എണ്ണൂറാം വാര്‍ഷികം സെന്റ് ഡെനീസ് രൂപത ആഘോഷി്ക്കുകയുണ്ടായി. ഫ്രാന്‍സിലെ ഏറ്റവും പഴക്കം ചെന്ന തീര്‍ഥാടനകേന്ദ്രങ്ങളില്‍ രണ്ടാമത്തേതാണ് ഈ ദേവാലയം.