മോണ്‍ടിയലില്‍ നിന്ന് ഏഴു കടലിലേക്കു പോകുന്ന നാവികര്‍ക്കുള്ള സങ്കേതമാണ് 350 വര്‍ഷമായി നിലകൊള്ളുന്ന ഔവര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്പ്. 1657 ല്‍ ഒരു തടിചാപ്പലും 1771 ല്‍ ഇപ്പോഴത്തെ പള്ളിയുടെ അടിത്തറയില്‍ ഒരു ദേവാലയവും സ്ഥാപിച്ചു. ‘ നിങ്ങളുടെ ഹൃദയത്തില്‍ മേരിയോടുള്ള സ്‌നേഹമുണ്ടെങ്കില്‍ഇതിലെ കടന്നുപോകുമ്പോള്‍ പ്രാര്‍ഥിക്കാന്‍ മറക്കരുത്,’ ദേവാലയത്തിന്റെ കവാടത്തില്‍ എഴുതിവച്ചിരിക്കുന്ന വാചകങ്ങളാണ് ഇത്.
ഔര്‍ ലേഡി ഓഫ് ഗുഡ് ഹെല്‍പ്പ് മനോഹരമായ പെയിന്റിങ്ങുകളോടുകൂടിയ ദേവാലയമാണ്. കോണ്‍ഗ്രിഗേഷന്‍ ഓഫ് നോട്രഡാം ന്നെ സന്യാസസമൂഹത്തിന്റെ സ്ഥാപകയായ സെന്റ് മാര്‍ഗരറ്റ് ബോറോഗ്വെ 1673 ല്‍ ഫ്രാന്‍സില്‍ നി്ന്ന് മടങ്ങിയപ്പോള്‍ തടികൊണ്ടുപണിത മാതാവിന്റെ ഒരു രൂപം തിരികെ കൊണ്ടുവന്നിരുന്നു. 1754 ല്‍ ദേവാലയം അഗ്നിക്കിരയായപ്പോഴും ഈ രൂപം അവിടെ അവശേഷിച്ചിരുന്നു. 1849 ല്‍ മോണ്‍ട്രിയലിലെ ബിഷപ് തുറമുഖത്തിന് അഭിമുഖമായുള്ള ഗോപുരത്തിന് മുകളില്‍ കടലിന്റെ നക്ഷത്രമായ പരിശുദ്ധ അമ്മയുടെ ഒരു രൂപം സ്ഥാപിച്ചു.
ഇക്കാരണത്താല്‍ കടല്‍യാത്രക്കാരുടെ ദേവാലയം എന്നും ഇതിനു പേരുണ്ട്, കടലില്‍ നിന്ന് സുരക്ഷിതമായി തീരമണയാന്‍ സഹായിച്ച അമ്മയോടുള്ള കൃതജ്ഞതാസൂചകമായി നിരവധി നേര്‍ച്ചകാഴ്ചകള്‍ ഇവിടെയുണ്ട്.