മൊസാംബിക്ക്: മൊസാംബിക്കിലെ ബെയ്‌റ അതിരൂപതയിലെ വൈദികനും സെമിനാരി വിദ്യാര്‍ത്ഥിയും ആക്രമിക്കപ്പെട്ടു. സെമിനാരിയില്‍ അതിക്രമിച്ചുകയറിയാണ് അക്രമം നടത്തിയത്. പിസ്റ്ററുകളും വടിവാളുകളും ഇരുമ്പുദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.ഒരു സംഘം ആളുകള്‍ ഇതിനു പിന്നിലുണ്ട്. വൈദികനെയും ബ്രദറിനെയും കെട്ടിയിട്ടുള്ള ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായ പരിക്കേറഅറു. ഫാ. തിമോത്തി ബയോനോയാണ് ആക്രമിക്കപ്പെട്ട വൈദികന്‍. ഇരുവരും അപകടനില തരണം ചെയ്തതായിട്ടാണ് വിവരം. ഇസ്ലാമിക തീവ്രവാദത്തിന്റെ അനന്തരഫലമായാണ് ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു.