വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിന് സമര്‍പ്പിക്കാമെന്ന് കര്‍ദിനാള്‍ പീയെത്രോ പരോളിന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗസൗഖ്യത്തിനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ചത്വരത്തില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കുകയായിരുന്നു അദ്ദേഹം. പരിശുദധ കന്യാമറിയം രോഗത്തിന്റെയും പരീക്ഷണത്തിന്റേതുമായ ഈ വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ താങ്ങിനിര്‍ത്തട്ടെയെന്നും ആരോഗ്യം പെട്ടെന്ന് വീണ്ടെടുക്കാന്‍ സഹായിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു..
ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാപ്പയുടെ ആരോഗ്യനിലയില്‍ ക്രമേണയുള്ള പുരോഗതി ഉണ്ടാകുന്നതായിട്ടാണ് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. അപകടനില തരണം ചെയ്തുവെങ്കിലും ആരോഗ്യസ്ഥിതിയിലുള്ള സങ്കീര്‍ണ്ണത തുടരുകയാണെന്നും പത്രക്കുറിപ്പ് പറയുന്നു.