വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നുവെന്ന് വത്തിക്കാന്റെ വാര്‍ത്താവിതരണ കാര്യാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. ഫെബ്രുവരി 14 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാപ്പ 28 ാം തീയതി ഉച്ചയോടെ കൂടുതല്‍ രോഗബാധിതനാവുകയായിരുന്നു. ഛര്‍ദ്ദിയും ശ്വാസതടസവുമായിരുന്നു പ്രധാനകാരണം. ഉടന്‍ തന്നെ ശ്വാസകോശത്തില്‍ കടന്നുകൂടിയവ വലിച്ചെടുക്കുന്ന പ്രക്രിയയ്ക്ക് വിധേയനാക്കി. ചികിത്സകളോട് സുബോധത്തോടെയാണ് പാപ്പ പ്രതികരിക്കുന്നത്. ആരോഗ്യാവസ്ഥയില്‍ താല്ക്കാലികമായി ആശ്വാസം പ്രകടമാണെങ്കിലും സങ്കീര്‍ണ്ണാവസ്ഥ തുടരുകയാണ്, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ഉയരുന്നുണ്ട്.