മാര്‍ച്ച് എന്ന് ഓര്‍മ്മിക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നത് തന്നെ യൗസേപ്പിതാവാണ്. കാരണം യൗസേപ്പിതാവിന്റെ തിരുനാള്‍ ആചരിക്കുന്നത് മാര്‍ച്ചുമാസത്തിലാണ്. മാര്‍ച്ച് പത്തൊന്‍പതാണ് യൗസേപ്പിതാവിന്റെ മരണത്തിരുന്നാള്‍. മെയ് മാസം മാതാവിന്റെ വണക്കത്തിനുവേണ്ടി മാറ്റിവച്ചിരിക്കുന്നതുപോലെ മാര്‍ച്ചുമാസം യൗസേപ്പിതാവിനോടുള്ള വണക്കത്തിനായിട്ടാണ് നീക്കിവച്ചിരിക്കുന്നത്. ഒരുകാലത്ത് മാര്‍ച്ച് പത്തൊമ്പത് കടമുളള ദിവസമായിരുന്നു. സഭയിലെ പ്രധാനപ്പെട്ടതിരുനാളുകളില്‍ ഒന്നുമായിരുന്നു. പിയൂസ് ഒമ്പതാമന്‍ പാപ്പയാണ് യൗസേപ്പിതാവിനെ ആഗോളസഭയുടെ മധ്യസ്ഥനായിയൗസേപ്പിതാവിനെ പ്രഖ്യാപിച്ചത്. യൗസേപ്പിതാവിനോടുള്ള പ്രത്യേകഭക്തിയില്‍ നമുക്കു വളരാം. കൂടുതലായി യൗസേപ്പിതാവിന്‌റെ മാധ്യസ്ഥം തേടുകയും ചെയ്യാം.