ആബട്ട് ഓര്‍സിനിയുടെ അഭിപ്രായത്തില്‍ അപ്പസ്‌തോലന്മാരുടെ കാലം മുതല്‍ വണങ്ങിപ്പോന്നിരുന്ന മാതാവിന്റെ ചിത്രമാണ് ഇത്. ഇങ്ങനെയൊരു ചിത്രം കണ്ടെത്തിയത് 1150 ലാണെന്ന് ചില എഴുത്തുകള്‍ പറഫയുന്നു. പോര്‍ച്ചുഗല്ലിലെ അറ്റ്‌ലാന്റിക് തീരത്തു നി്ന്നാണ് ഈ ചിത്രം കണ്ടെത്തിയത്. നോസാ സെന്‍ഹോറ ദെ നസറി എന്നാണ് ഈ ചിത്രം പോര്‍ച്ചുഗലില്‍ വിളിക്കപ്പെടുന്നത് ഉണ്ണീശോയെയും കൈയിലെടുത്തുപിടിച്ചുനില്്ക്കു്ന്ന ഈ ചിത്രം യൗസേപ്പിതാവ് സ്വന്തം കൈ കൊണ്ട് കൊത്തിയെടുത്തതാണെന്നാണ് വിശ്വാസം.
പിന്നീട് ലൂക്കാ സുവിശേഷകന്‍ ഈ ചിത്രത്തിലെ മാതാവിന്റെയും ഉണ്ണീശോയുടെയും കൈകള്‍ക്കും മുഖത്തും പെയ്ന്റ് അടിച്ചു. ഹോളിലാന്റില്‍ നിന്ന് വന്ന ഈ രൂപം ക്രൈസ്തവവിശ്വാസത്തില്‍ വണങ്ങപ്പെടുന്നതില്‍ ഏറ്റവും പഴക്കം ചെന്ന ചിത്രമാണ് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സിറാക്കോ എന്ന സന്യാസിയാണ് ഈ ചിത്രം നശിപ്പിക്കപ്പെടാതെ കാത്തുസൂക്ഷിച്ചത്. അദ്ദേഹം അത് വിശുദ്ധ ജെറോമിന് കൈമാറുകയായിരുന്നു. ജെറോം അത് സെന്റ് അഗസ്റ്റിയന് കൈമാറി. അഗസ്റ്റിയന്‍ ഐബീരിയന്‍ പെനിന്‍സേലയിലെ കൗലിനിയാന മൊണാസ്ട്രിക്ക് കൈമാറി. 711 ല്‍ ഐബിരിയന്‍ ഉപദ്വീപില്‍ അറബികളുടെ അധിനിവേശം ഉണ്ടായി. റോഡ്രിക് രാജാവിനെ അവര്‍ കീഴ്‌പ്പെടുത്തി.
അദ്ദേഹത്തിന്റെ മൃതശരീരം പോലും കണ്ടെടുക്കപ്പെട്ടിട്ടില്ല. മറ്റൊരു കഥ റോഡ്രിക് രാജാവ് കൊല്ലപ്പെട്ടിട്ടില്ല എന്നും അദ്ദേഹം യാചകനായി വേഷം മാറി രാജ്യം വിട്ടുവെന്നുമാണ്. കുമ്പസാരത്തിന് ചെന്നപ്പോഴാണത്രെ സ്വന്തം ഐഡന്റിറ്റി അദ്ദേഹം റൊമാനോ അച്ചനോട് വെളിപെടുത്തിയത്. താന്‍ രാജാവിന്റെ യാത്രകളില്‍ കൂടെയുണ്ടാകുമെന്ന് അച്ചന്‍ പറയുകയും രാജാവ് അത് സമ്മതിക്കുകയും ചെയ്തുവത്രെ. നസ്രത്തിന്റെ കന്യകയുടെ രൂപവും സെന്റ് ബ്രാസിന്റെയും സെന്റ് ബര്‍ത്തലോമിയോയുടെയും തിരുശേഷിപ്പുകളും അദ്ദേഹം രാജാവിന് നല്കി. 714നവംബറില്‍ മോണ്ടെ ദെ സെന്റ് ബര്‍ത്തലോമിയായില്‍ അവരെത്തി. കല്ലുകള്‍ക്കിടയില്‍ അവര്‍ മാതാവിന്‌റെ രൂപംവച്ചു. റോഡ്രിക് പി്ന്ന്ീട് താപസജീവിതം നയിച്ചു. മാതാവിന്റെ രൂപം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അദ്ദേഹം മരണംവരെ വെളിപെടുത്തിയില്ല. പിന്നീട് ചില ആട്ടിടയന്മാരാണ് അത് കണ്ടെത്തിയതും മാതാവിനെ വണങ്ങിയതും, അവര്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവിധത്തിലുളള മരിയരൂപമായിരുന്നു അത്. മാതാവിന്റെ രൂപം കണ്ടെത്തിയ ഇടം വൈകാതെ തീര്‍ത്ഥാടനകേന്ദ്രമായി പരിണമിച്ചു.
1182 ല്‍ പോര്‍ട്ടോ ദെ മോസി ലെ മേയര്‍ ഒരു മാനിനെ വേട്ടയാടി പോവുകയായിരുന്നു. ആ മാന്‍ സാത്താന്‍വേഷം കെട്ടിയതാണെന്ന് വൈകാതെ അദ്ദേഹത്തിന് മനസ്സിലായി. അപ്പോഴേയ്ക്കും അദ്ദേഹം മാതാവിന്റെ ഗ്രോട്ടോയുടെ സമീപത്തെത്തിയിരുന്നു. എന്റെ മാതാവേ എന്നെ രക്ഷിക്കണമേയെന്ന് അദ്ദേഹം ഉറക്കെ പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് കുതിച്ചുപാഞ്ഞിരുന്ന കുതിര നിശ്ചലമായി. കുതിര ഒരടികൂടി മുന്നോട്ടുപോയിരുന്നെങ്കില്‍ ചെങ്കുത്തായ ഒരു പാറക്കൂട്ടത്തിലേക്ക് വീഴുകയും അദ്ദേഹം മരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ മാതാവ് അത്ഭുതകരമായി അതൊഴിവാക്കി. 1377 ല്‍ കുന്നിന്‍മുകളിലായി ഫെര്‍ഡിനാന്‍ഡ് രാജാവ് ഒര ുദേവാലയംപണിതു.
ഗോവയിലേക്ക് പോകുന്നതിന് മുമ്പായി വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഔര്‍ ലേഡി ഓഫ് നസ്രത്തിലെത്തി പ്രാര്‍ത്ഥിച്ചുവെന്നാണ് പാരമ്പര്യം.