ഈശോയുടെ തിരുമുഖത്തോടുള്ള ഭക്തി ഇരുപതാം നൂററാണ്ടിന്റെ ആരംഭം മുതല്ക്കാണ് കൂടുതല്‍ വ്യാപകമായത്.പത്തൊമ്പതാം നൂറ്റാണ്ട് മുതല്ക്കാണ് ഈ ഭക്തി ആരംഭിച്ചത്. ഈശോയുടെ തിരുഹൃദയത്തോടു ഭക്തിയുണ്ടായിരുന്ന വിശുദ്ധയായിരുന്നു ലിസ്യൂവിലെ കൊച്ചുത്രേസ്യ.ഉണ്ണീശോയുടെയും തിരുമുഖത്തിന്റെയും സിസ്റ്റര്‍ തെരേസ എന്നാണ് കൊച്ചുത്രേസ്യ പേരുസ്വീകരിച്ചത്. വാഴ്ത്തപ്പെട്ട മരിയ പിയെറിനയ്ക്ക് ഈശോ 1938 ല്‍ പ്രത്യക്ഷപ്പെട്ടത് തിരുരക്തം ഒഴുകുന്ന മുഖത്തോടുകൂടിയായിരുന്നു അന്ന് ഈശോ മരിയയോട് പറഞ്ഞത് വിഭൂതി ബുധനാഴ്ചയുടെ തലേന്ന് തിരുമുഖത്തിന്റെ പ്രത്യേക വണക്കദിനമായി ആചരിക്കണമെന്നായിരുന്നു. പോപ്പ് പിയൂസ് പന്ത്രണ്ടാമന്‍ ഈ വണക്കത്തിന് അനുവാദം നല്കിയത് 1958 ഏപ്രില്‍ 17 നായിരുന്നു. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന് ശേഷം സഭയുടെ ജനറല്‍ കലണ്ടറില്‍ നിന്ന് ഈ തിരുനാള്‍ നീക്കം ചെയ്തു. പക്ഷേ വിഭൂതി ബുധന് മുമ്പ്ുള്ള ചൊവ്വാഴ്ചകളില്‍ ഇന്നും വ്യക്തിപരമായി ഈ തിരുനാള്‍ പലരും ആചരിക്കാറുണ്ട്.