നൈജീരിയ: നൈജീരിയായില്‍ വീണ്ടും വൈദികര്‍ക്കുനേരെ അക്രമം. തെക്കന്‍ നൈജീരിയായിലെ എഡോ സംസ്ഥാനത്തുനിന്നാണ് വൈദികനെയും വൈദികാര്‍ത്ഥിയെയും തട്ടിക്കൊണ്ടുപോയത്. ഫാ.ഫിലിപ്പ് ഏകേലിയെയും ബ്ര. പീറ്റര്‍ ആന്‍ഡ്രുവിനെയുമാണ് തട്ടിക്കൊണ്ടുപോയത്..ഞായറാ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ദേവാലയസുരക്ഷാപ്രവര്‍ത്തകരും അക്രമികളും തമ്മില്‍വെടിവയ്പു നടന്നു. അക്രമികളിലൊരാള്‍ കൊല്ലപ്പെട്ടു. ഫെബ്രുവരി 22 ന് തട്ടിക്കൊണ്ടുപോയ വൈദികരെ ഇപ്പോഴും വിട്ടയച്ചിട്ടില്ല.