തിരുസഭയുടെ കല്പനകളില്‍ പെടുന്നതാണ് വെള്ളിയാഴ്ചകളിലെ മാംസവര്‍ജനം. നമ്മള്‍ എല്ലാവരും അതു പാലിക്കുകയും ചെയ്യാറുണ്ട്.എന്നാല്‍ എന്തുകൊണ്ടാണ് വെള്ളിയാഴ്ചകളില്‍ മാംസവര്‍ജ്ജനം നടത്തുന്നത്. അതിന് ഒരു കാരണമുണ്ട്. ഈശോ കുരിശില്‍ തൂങ്ങിമരിച്ചത് വെള്ളിയാഴ്ചയാണ്. അതുകൊണ്ടുതന്നെ എല്ലാ വെള്ളിയാഴ്ചയും ദു:ഖവെള്ളിയാഴ്ചയായിട്ടാണ് സഭ ആചരിക്കുന്നത്. ക്രിസ്തുവിന്റെ പീഡാസഹനങ്ങളില്‍ ഭാഗഭാക്കാകുന്നതിനാണ് വെള്ളിയാഴ്ചകളില്‍ മാംസവര്‍ജനം സ്വീകരിച്ചിരിക്കുന്നത്.