ഒമ്പതും പത്തും നൂറ്റാണ്ടുകളില്‍ നോര്‍മാണ്ടികളുടെ ആക്രമണത്തിന് വിധേയമായ നഗരമായിരുന്നു ചാര്‍ട്രസ്. നഗരം അവര്‍ കൊളളയടിക്കുകയും കത്തിക്കുകയുംചെയ്തു. നഗരം അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ചാര്‍ട്രസിലെ നാല്പത്തിയേഴാമത്തെ മെത്രാനായ ഗൗസെലിന്‍ കൊത്തളങ്ങളുടെ മുകളില്‍ കയറി പരിശുദ്ധ അമ്മയുടെ തിരുശേഷിപ്പ് ഉയര്‍ത്തിപിടിച്ചപ്പോള്‍ അത് ശത്രുക്കളെ ഭയചകിതരാക്കി. അവര്‍ പെട്ടെന്ന് തന്നെ നഗരത്തില്‍ നിന്ന് പിന്‍വാങ്ങി. തങ്ങളെ ശത്രുകരങ്ങളില്‍ നിന്ന് രക്ഷിച്ച മാതാവിനെയോര്‍ത്ത് അവര്‍ നന്ദി പറഞ്ഞു. തങ്ങളുടെ രക്ഷകയായിഅവര്‍ മാതാവിനെ വണങ്ങാന്‍ ആരംഭിക്കുകയും ചെയ്തു.