കോണ്‍സ്റ്റാന്റിനോപ്പിളില്‍ ലിയോ ചക്രവര്‍ത്തി 460 ല്‍ പണികഴിപ്പിച്ചതാണ് ഔര്‍ ലേഡി ഓഫ് ദ ഫൗണ്ടന്‍ ലൈഫ് ഗിവിംങ് സ്്പ്രിംങ്,തനിക്ക് മാതാവ് ദര്‍ശനം നല്കിയതിന്റെ ഉപകാരസ്മരണയ്ക്കായിട്ടായിരുന്നു ഇത്. ലിയോ ഒന്നാമന്്,ലിയോ ദ ഗ്രേറ്റ്, ലിയോ ദ ബട്ട്‌ച്ചെര്‍ എന്നീ പേരുകളുമുണ്ട്. ബൈസൈന്റയന്‍ സാമ്രാജ്യം 457 മുതല്‍ 474 വരെ ഭരിച്ചത് ഇദ്ദേഹമായിരുന്നു പട്ടാളക്കാരനായിട്ടായിരുന്നു ലിയോ കരിയര്‍ ആരംഭിച്ചത്. അന്നത്തെ ചക്രവര്‍ത്തി മരണമടഞ്ഞപ്പോള്‍ ലിയോ സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയില്‍ വണങ്ങപ്പെടുന്ന വിശുദ്ധന്‍ കൂടിയാണ് ഇദ്ദേഹം എന്ന പ്രത്യേകതയുമുണ്ട്. അദ്ദേഹം ചക്രവര്‍ത്തിയാകുന്നതിന് മുമ്പു തന്നെ നല്ലൊരു വ്യക്തിയായിരുന്നു.
ഒരിക്കല്‍ അദ്ദേഹം നീണ്ട യാത്രകള്‍ നടത്തുന്നതിനിടയില്‍ ഒരു അന്ധനെ കണ്ടുമുട്ടി. അയാള്‍ക്ക് ദാഹിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അനുകമ്പ തോന്നിയ ലിയോ അദ്ദേഹത്തെ കൂട്ടി ജലം അന്വേഷിച്ച് അവിടെയെല്ലാം നടന്നു. എന്നാല്‍ ഒരുതടാകവും അവിടെ കണ്ടില്ല. അപ്പോള്‍ ഒരു സ്വരം ലിയോ കേട്ടു. വനത്തിന്റെ അകത്തേക്ക് പോവുക. അവിടെ നീ ഒരു തടാകം കണ്ടെത്തും. മണ്ണുനിറഞ്ഞ വെള്ളം കൈകൊണ്ട് കോരി ആ അന്ധന് കൊടുക്കുകയും ചെളി അയാളുടെ കണ്ണില്‍ പുരട്ടുകയും ചെയ്യുക. അപ്പോള്‍ ഞാന്‍ ആരാണെന്ന് നീ അറിയും. ഞാനിവിടെ ദീര്ഘകാലം ഉണ്ടായിരിക്കും.
അതുകൊണ്ട് ഇവിടെയൊരു ദേവാലയം പണിയുക. ഇവിടെ നിന്ന് ഉയരുന്ന നിവേദനങ്ങള്‍ക്ക് മറുപടി ലഭിക്കും’. ലിയോ അതുപോലെ ചെയ്തു. അന്ധന് കാഴ്ചകിട്ടി. അധികം വൈകാതെ ലിയോ ചക്രവര്‍ത്തിയായി. മാതാവിന്റെ ബഹുമാനാര്ത്ഥം അവിടെ ദേവാലയം പണിതു. തുര്‍ക്കികളുടെ ആക്രമണത്തില്‍ ദേവാലയം 1453 ല്‍ നശിപ്പിക്കപ്പെട്ടു. അത് മോസ്‌ക്കായി പരിവര്‍ത്തനം ചെയ്തു. 1821 ല്‍ ഗ്രീക്ക് സ്വാതന്ത്ര്യസമരത്തില്‍ ദേവാലയം നശിപ്പിക്കപ്പെട്ടു. 1833 ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവര്‍ക്ക് അവിടെ ദേവാലയം പണിയാന്‍ അനുവാദം നല്കിയ 1955 സെപ്തംബര്‍ ആറിന് തുര്‍ക്കികള്‍ ആശ്രമാധിപനെ കൊന്നു, ദേവാലയം അഗ്നിക്കിരയാക്കി.
ഈ അത്ഭുതനീരുറവയില്‍ നിന്ന് ഇപ്പോഴും ആളുകള്‍ക്ക് സൗഖ്യം ലഭിക്കുന്നു.