അയര്‍ലണ്ടില്‍ നിന്ന് നിഷ്‌ക്കാസിതനായ ഒലിവര്‍ ക്രോംവെല്‍ അവസാനം 1654 ല്‍ എത്തിച്ചേര്‍ന്നത് ഹംഗറിയിലാണ്. ഗെയറിലെ മെത്രാനായിരുന്ന ജോണ്‍ പുസ്‌ക്കി അദ്ദേഹത്തെ സ്വീകരിക്കുകയും രൂപതയുടെ സഹായമെത്രാനാക്കുകയും ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം അയര്‍ലണ്ടിലേക്ക് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും ദൈവഹിതം മറ്റൊന്നായിരുന്നു. തന്റെ മരണസമയത്ത് തന്റെ കൈയിലുണ്ടായിരുന്ന അയര്‍ലണ്ടിലെ മാതാവിന്റെ രൂപം അദ്ദേഹം മെത്രാന് നല്കി. അയര്‍ലണ്ടിലെ മെത്രാന്റെ ഓര്‍മ്മയ്ക്കായി ഈ ചിത്രം ഗെയറിലെ കത്തീഡ്രല്‍ ദേവാലയത്തിന്റെ ഭ്ിത്തിയില്‍ തൂക്കി. വര്‍ഷങ്ങള്‍ കടന്നുപോയി.
വിശുദ്ധ പാട്രിക്കിന്റെ തിരുനാള്‍ ദിവസം നിരവധി വിശ്വാസികള്‍ ദേവാലയത്തില്‍ ഒരുമിച്ചുകൂടി. അപ്പോഴാണ് അവരിലാരോ ചിത്രത്തില്‍ നിന്ന് രക്തം ഒഴുകുന്നതായി കണ്ടെത്തിയത്. ഉണ്ണീശോയുടെ ചിത്രത്തില്‍ നിന്നാണ് രക്തം വിയര്‍ത്തത്. അത് മൂന്നു മണിക്കൂറോളം നീണ്ടുനിന്നു. ഇതുസംബന്ധിച്ച രേഖകള്‍ 1697 ല്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. വൈദികര്‍ മാത്രമല്ല അല്മായരും മേയറും എല്ലാം ഇതിന് സാക്ഷികളായിരുന്നു.
1874 ല്‍ പോപ്പ് പിയൂസ് ഒമ്പതാമന്‍ പാട്രിക്കിന്റെ തിരുനാള്‍ദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിച്ചു. അതോട് അനുബന്ധിച്ച് നൊവേനയും ആരംഭിച്ചു. 1913 ല്‍ ടോളെഡോയിലെ ആര്‍ച്ചുബിഷപ് ഹംഗറിയിലെ ഗെയര്‍ രൂപത സന്ദര്‍ശിച്ചപ്പോള്‍ മാതാവിന്റെ ഈ ചിത്രം കാണുകയും അതിന്‌റെ ഒരു കോപ്പി ആഗ്രഹിക്കുകയും ചെയ്തു. 1914 ഓഗസ്റ്റ് 23 ന് ആര്‍ച്ചുബിഷപ്പ് സെന്റ് സ്റ്റീഫന്‍സ് ദേവാലയം പണിയുകയും അവിടെ മാതാവിന്റെ ഈ രൂപം പ്രതിഷ്ഠിക്കുകയും ചെയ്തു. ഐറീഷുകാര്‍ക്കും ഹംഗറിയന്മാര്‍ക്കും ഒന്നുപോലെ ഈ മരിയരൂപം പ്രിയപ്പെട്ടതാണ്.