മെക്‌സിക്കോ: വനിതാദിനത്തോട് അനുബന്ധിച്ച് നടത്തിയ മാര്‍ച്ചില്‍ കത്തോലിക്കാദേവാലയങ്ങള്‍ക്കുനേരെ വ്യാപകമായ അതിക്രമം, നിരവധി ദേവാലയങ്ങളുടെ ചുമരുകള്‍ക്ക് നാശം വരുത്തുകയും അശ്ലീലപദങ്ങളും പ്രയോഗങ്ങളും ഭിത്തിയില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അബോര്‍ഷനെ എതിര്‍ക്കുന്ന കത്തോലിക്കാസഭയോടുള്ള എതിര്‍പ്പാണ് ചുവരെഴുത്തുകള്‍ക്ക് പിന്നിലുള്ളത്. ബസിലിക്ക ഓഫ് ദ അസംപ്ഷന്‍ ഓഫ് മോസ്റ്റ് ഹോളിമേരി, സാന്‍ജോസ് കത്തീഡ്രല്‍ തുടങ്ങിയ പ്രമുഖ ദേവാലയങ്ങളാണ് ആക്രമിക്കപ്പെട്ടത്. പ്രധാനവാതിലുകള്‍ക്ക് തീ കൊളുത്താനുള്ള ശ്രമവും നടന്നിട്ടുണ്ട്.