നോമ്പുകാലത്തിലൂടെ കടന്നുപോകുന്ന ദിവസങ്ങളില്‍ എല്ലാവരും അനുഷ്ഠിക്കുന്ന ഭക്ത്യാഭ്യാസമാണ് കുരിശിന്റെ വഴി. ക്രിസ്തുവിന്റെ പീഡാസഹനവഴികളിലൂടെയുള്ള സഞ്ചാരമാണ് അത്. എന്നാല്‍ കുരിശിന്റെ വഴി മാത്രമല്ല Ecce Homo എന്ന ഭക്ത്യാഭ്യാസവും ഈനോമ്പുകാലങ്ങളില്‍ നടക്കാറുണ്ട്. പന്തീയോസ് പീലാത്തോസിന്റെ മുമ്പാകെ മുള്‍കിരീടം അണിഞ്ഞുനില്ക്കുന്ന യേശുവിനെയാണ് ഇവിടെ ധ്യാനിക്കുന്നത്. ക്രിസ്തുവിന്റെ അഞ്ചു തിരുമുറിവുകളുടെ വണക്കവും ധ്യാനവുമാണ് മറ്റൊന്ന് തിരുക്കച്ചയുടെ വണക്കവും ആരാധനയുമാണ് വേറൊന്ന്. ഭക്ത്യാഭ്യാസങ്ങള്‍ ഏതുമായിക്കൊള്ളട്ടെ ഈശോയുടെ പീഡാസഹനങ്ങളെ ധ്യാനിക്കാനും ആ വഴിയെ സഞ്ചരിക്കാനും നമുക്ക് കഴിയുന്നുണ്ടോയെന്ന് ആത്മശോധന നടത്തുക.