1098 ലെ ഓശാനഞായറാഴ്ച മോളെമിലെ ആബട്ട് സെന്റ് റോബര്‍ട്ട് തങ്ങളുടെ സന്യാസസഭയുടെ ആസ്ഥാനത്ത് പരിശുദ്ധ അമ്മയുടെ ബഹുമാനാര്‍ത്ഥം സ്ഥാപിച്ച ആശ്രമമാണ് ഔര്‍ ലേഡി ഓഫ് സിറ്റെക്‌സ്. തുടക്കകാലത്ത് സന്യാസികള്‍ കഠിനമായ ദാരിദ്ര്യം അനുഭവിച്ചിരുന്നു. 1100 ല്‍ പാസ്‌ക്കല്‍ രണ്ടാമന്‍ മാര്‍പാപ്പ പുതിയ ആശ്രമത്തിന് വേണ്ട സഹായങ്ങള്‍ നല്കുകയും സന്യാസിമാരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്തു.
എങ്കിലും ശതയുദ്ധകാലത്ത് സിറ്റെക്‌സിലെ ആശ്രമത്തിലെ വൈദികര്‍ ഏറെ ദുരിതങ്ങളിലൂടെ കടന്നുപോയി. അവര്‍ക്ക് പലതവണ അഭയാര്‍ത്ഥികളായി ജീവിക്കേണ്ടിവന്നു. പതിനാറാം നൂറ്റാണ്ടിന് മുമ്പുവരെ 200 സന്യാസികള്‍ മാത്രമേ ആശ്രമത്തിലുണ്ടായിരുന്നുള്ളൂ, എന്നാല്‍ യുദ്ധകാലത്ത് വീണ്ടും അംഗസംഖ്യ വര്‍ദ്ധിച്ചു. 1791 ല്‍ ഫ്രഞ്ചു വിപ്ലവകാലത്ത് ആശ്രമം വക സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ഗവണ്‍മെന്റ് അന്യാധീനപ്പെടുത്തുകയും ചെയ്തു. 1898 ല്‍ ദേവാലയം പൂര്‍ണമായും നശിപ്പിക്കപ്പെട്ട ഏതാനും ചില കെട്ടിടങ്ങള്‍ മാത്രം ആത്മീയപാരമ്പര്യത്തിന്റെ അടയാളങ്ങളോടെ നിലനിന്നു. ദേവാലയം വീണ്ടും പുതുക്കിപ്പണിതു. 1978 ല്‍ ഇതൊരു ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.