ബ്ര.സജിത്തിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല.അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നു. സജിത്തിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ പറഞ്ഞതില്‍ കഴമ്പ് സംശയിക്കുന്നു. അപ്പോഴും ചില വിമര്‍ശകര്‍ തങ്ങളുടെ അഭിപ്രായത്തില്‍ ഉറച്ചു നില്ക്കുന്നു. ഈ സാഹചര്യത്തില്‍ ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് ബ്ര.സജിത്തിനെതിരെയുള്ള ആരോപണങ്ങള്‍ ശക്തമാക്കുന്നു. ഈ നിലപാടില്‍ സത്യമുണ്ടോ ഇല്ലയോ.. വായനക്കാര്‍ തീരുമാനിക്കട്ടെ. ഫാ. ഈനാസ് ഒറ്റത്തെങ്ങുങ്കല്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം.ചുവടെ:
പണത്തിനു മുകളില്‍ പരുന്തും പറക്കുകയില്ല. പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാകാം എന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളത്. പരുന്തുംപാറയില്‍ സംഭവിച്ചിരിക്കുന്നതും ഇതു തന്നെ. എത്ര പേരാണ് സര്‍ക്കാര്‍ ഭൂമി കൈയേറി സ്വന്തമാക്കിയിരിക്കുന്നത് ? അതില്‍ ഒരാളാണ് സജിത് ജോസഫ് എന്ന ആള്‍ ദൈവം. സജിത് ജോസഫ് സ്വയം നീതീകരിച്ചും സജിത്തിനെ നീതീകരിച്ചുമുള്ള വാര്‍ത്തകള്‍ സുലഭം. ഇദ്ദേഹത്തെ കുറ്റവിചാരണ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ വേറെ ഈ സത്യാനന്തര കാലത്ത് അര്‍ധ സത്യങ്ങളും നുണകളും യഥേഷ്ടം പ്രചരിക്കപ്പെടുന്നു.സജിത് ഒരു ധ്യാന പ്രസംഗകനാണ്. ഇപ്പോള്‍ കത്തോലിക്കനായി അറിയപ്പെടുന്നു. അദ്ദേഹം ഒരു ഗ്ലോബല്‍ പ്രസ്ഥാനം ആരംഭിക്കുന്നു. ഇത് ഒരു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. കൊള്ളാം. എന്നാല്‍ ഒരു ധ്യാനപ്രസംഗകന് ഇത്രമാത്രം സ്വത്ത് എങ്ങനെ സമ്പാദിക്കാന്‍ കഴിഞ്ഞു. ? അനധികൃതമായി സ്വത്ത് സമ്പാദിച്ച സ്വത്തിനെപ്പറ്റി ഇ.ഡി. അന്വേഷണം തന്നെ ആവശ്യമാണ്.വലിയ തട്ടിപ്പുകാര്‍ ചെയ്യുന്ന രീതിയില്‍ ഗ്ലോബല്‍ ട്രസറ്റ് രൂപീകരിച്ചാണ് സജിത്തും പണം സമ്പാദിച്ചത് . ആള്‍ ദൈവം, ദൈവത്തെ കരുവാക്കി സമ്പാദിച്ച സ്വത്തിന് എന്തു ന്യായീകരണമാണുള്ളത് ? ഇത്ര മാത്രം പണം തനിക്കു സമ്പാദിക്കാന്‍ കഴിഞ്ഞ തെങ്ങനെ? ഇതിനു സജിത് വിശദീകരണം നല്‍കണം. പട്ടയഭൂമിയല്ലാതെ സജിത്തിന് ഭ്രൂമിയുണ്ടെങ്കില്‍ അതിനു വിശദീകരണം നല്‍കണം: ഹരിച്ചന്ദ്രന്‍ ചമയുന്ന സജിത്തിനെ കത്തോലിക്കാ സഭാധികാരികള്‍ വെള്ള പൂശാന്‍ ശ്രമിക്കുമ്പോള്‍ സത്യാവസ്ഥ വെളിപ്പെടുത്താനും ബാധ്യസ്ഥരാണ്