അപ്പസ്‌തോലന്മാരുടെ കാലം മുതല്ക്കുണ്ടായിരുന്ന പുരാതനമായ ഒരു തിരുനാളാണ് ഇത്. ആശാരിപ്പണിക്കാരനായ യൗസേപ്പുമായി വിവാഹ നിശ്ചയം നടത്തിയ നസ്രത്തിലെ കന്യകയായ മറിയത്തെ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്ന സംഭവമാണ് ഇവിടെ അനുസ്മരിക്കപ്പെടുന്നത്. ദൈവഹിതത്തിന് പൂർണ്ണമായും കീഴടങ്ങിയ മറിയം ഇതാ കർത്താവിന്റെ ദാസി എന്ന് പറയുന്നതോടെ മനുഷ്യാവതാരരഹസ്യത്തിന്റെ വിസ്മയകരങ്ങളായ വഴികൾ തുറക്കപ്പെടുന്നു. മറിയത്തോടുള്ള നമ്മുടെ കടപ്പാടിന്റെയും അമ്മയുടെ മഹ്ത്വത്തെയും ഓർമ്മിപ്പിക്കുന്നതാണ് മംഗളവാർത്താതിരുനാൾ.
മംഗളവാർത്താത്തിരുനാൾ എല്ലാ കലകളിലും ചി്ത്രിതമായിട്ടുണ്ട്. സുവിശേഷം ലോകത്തിന് വളരെയധികം ആവശ്യമുള്ള ഒരു ലോകത്തിന് ഇത് വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ്. ലേഡി ഡേ എന്നാണ് ഐറീഷുകാർ ഈ തിരുനാളിനെ വിശേഷിപ്പിക്കുന്നത്. തിരുനാളിന്റെ ഉത്ഭവത്തെക്കുറിച്ചു വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. അതെന്തായാലും പുരാതനകാലം മുതൽസഭയിൽ ഈ തിരുനാൾ ആചരിച്ചുവരുന്നു. ക്രിസ്തുമസിന് ഒമ്പതുമാസം മുമ്പുള്ളതിനാലാണ് മാർച്ച് 25 മംഗളവാർത്താത്തിരുനാളായി ആചരിക്കുന്നതെന്ന് ചില എഴുത്തുകാർ കരുതുന്നു, മാർച്ച് 25 ആണ് യഥാർത്ഥതിരുനാളെന്ന് ബെനഡിക്ട് പതിനാലാമൻ മാർപാപ്പ പറയുന്നു.