വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശ്വസനപ്രക്രിയയില്‍ പുരോഗതിയുള്ളതായി പരിശുദ്ധ സിംഹാസനത്തിന്റെ വാര്‍ത്താവിതരണ കാര്യാലയം. ഉയര്‍ന്നതോതിലുള്ള ഓക്‌സിജന്‍ നല്കുന്നത് കുറച്ചിട്ടുണ്ടെന്നും ഇടയ്ക്ക് ഓക്‌സിജന്‍ ചികിത്സയുടെ ആവശ്യം ഇല്ലാതെ തന്നെ പാപ്പയ്ക്ക് ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്നും എന്നാല്‍ രാത്രി ശ്വസനത്തിന് ലഘുവായ തോതില്‍ യന്ത്രസഹായം ലഭ്യമാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഫെബ്രുവരി 14 നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അത്. കഴിഞ്ഞ ദിവസം മുതല്‍ പാപ്പയ്ക്ക് രോഗത്തിന് ശമനമുള്ളതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.