മാതാവുമായുള്ള വിവാഹനിശ്ചയം നടക്കുമ്പോള്‍ യൗസേപ്പിതാവിന് എത്ര വയസുണ്ടായിരുന്നു? പാരമ്പര്യങ്ങളില്‍ പറയുന്നത് യൗസേപ്പിതാവിന് 90 വയസ് പ്രായമുണ്ടായിരുന്നുവെന്നാണ്. മാതാവിനാകട്ടെ 12 വയസോ പതിനാലുവയസോ പ്രായവും. യൗസേപ്പിതാവിന്റെ ഈ പ്രായംഅംഗീകരിച്ചുകൊടുത്താല്‍ മറ്റ് ചില കാര്യങ്ങളില്‍ പൊരുത്തക്കേടു വ്യക്തമാകും. കാരണം ബൈബിളില്‍ പറയുന്നതുപോലെ ഈജിപ്തിലേക്കുള്ള പലായനം. വൃദ്ധനായ ഒരാള്‍ക്ക് ഇത്രയും ദൂരം അമ്മയെയും കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കുകയില്ല. അതുകൊണ്ട് യൗസേപ്പിതാവ് മാതാവിനെ വിവാഹം കഴിക്കുമ്പോള്‍ വൃദ്ധനായിരുന്നില്ലെന്ന് കരുതുന്നതാണ് ഉചിതം. ഫുള്‍ട്ടന്‍ ജെഷീന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. അദ്ദേഹം പറയുന്നത് ജോസഫ് ചെറുപ്പക്കാരനും ശക്തനും സുന്ദരനുമായിരുന്നുവെന്നാണ്. എന്നാല്‍ അദ്ദേഹം ശുദ്ധത കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു.