നന്മരണത്തിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് എവിടെ വച്ചാണ് മരിച്ചത്? കൃത്യമായ രേഖകള്‍ ഒന്നും അതേക്കുറിച്ചില്ല. എങ്കിലും നസ്രത്തില്‍വച്ചാണ് മരിച്ചതെന്നാണ് പൊതുവിശ്വാസം. ഈശോ പരസ്യജീവിതം ആരംഭിക്കുന്നതിന് മുമ്പ് യൗസേപ്പിതാവ് മരണമടഞ്ഞുവെന്നും കരുതപ്പെടുന്നു. അപ്പോഴും ഒര ുചോദ്യം ഉയരുന്നു. യൗസേപ്പിതാവിന്റെ കബറിടം എവിടെ? യൗസേപ്പിതാവിന്റെ കബറിടം ഉള്ളതായി ഒരിടത്തും പറയുന്നില്ല. അതുകൊണ്ടുതന്നെ യൗസേപ്പിതാവ് മാതാവിനെ പോലെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ഇതിന് യാതൊരു രേഖകളുമില്ല. പക്ഷേ പല വിശുദ്ധരും അങ്ങനെയാണ് സംഭവിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നു.