Monday, April 21, 2025
spot_img
More

    ‘കൃപാസനം മരിയൻ ഉടമ്പടി ധ്യാനം’ യു.കെ യിൽ; 2025 ഓഗസ്റ്റ് 2-4 &  ഓഗസ്റ്റ് 6-7 വരെ 

    ‘കൃപാസനം മരിയൻ ഉടമ്പടി ധ്യാനം’ യു.കെ യിൽ; 2025 ഓഗസ്റ്റ് 2-4 &  ഓഗസ്റ്റ് 6-7 വരെ 

    *Appachan Kannanchira*

    ലണ്ടൻ: ‘കാദോഷ് മരിയൻ മിനിസ്ട്രീസ്’  യു കെ യിൽ സംഘടിപ്പിക്കുന്ന ‘ക്രുപാസനം മരിയൻ ഉടമ്പടി ധ്യാനം’ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളായ വാത്സിങ്ങാമിൽ ഓഗസ്റ്റ് 2 മുതൽ 4 വരെയും, എയ്‌ൽസ്‌ഫോർഡിൽ ഓഗസ്റ്റ് 6-7 വരെയും നടക്കും. 

    ആത്മീയ നവീകരണത്തിനും, പരിശുദ്ധ അമ്മക്ക് സമർപ്പിതമായ വിശ്വാസാനുഭവത്തിനുമായി സംഘടിപ്പിക്കുന്ന അഞ്ചു ദിവസ ധ്യാനങ്ങൾ മാതൃഭക്തരുടെ പ്രധാന പുണ്യകേന്ദ്രങ്ങളായ യു.കെ യിലെ വാത്സിങ്ങാമിൽ 3 ദിവസവും എയ്‌ൽസ്‌ഫോർഡിൽ 2 ദിവസവുമായിട്ടാണ് ഈ താമസിച്ചുള്ള ധ്യാനം ക്രമീകരിക്കുന്നത്.

    ഈ രണ്ട് കൃപാസനം മരിയൻ ധ്യാനത്തിനും കണ്ണൂർ ലത്തീൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ ബിഷപ് മാർ ഡോ. അലക്സ് വടക്കുംതലയും, കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ റവ. ഡോ. ജോസഫ് വലിയവീട്ടിലും നേതൃത്വം നൽകും. യു.കെ റോമൻ കത്തോലിക്കാ പള്ളിയുടെ ചാപ്ലിൻ ഫാ. വിങ്സ്റ്റൺ വാവച്ചൻ, ബ്ര.തോമസ് ജോർജ്ജ് (കാദോഷ് മരിയൻ മിനിസ്ട്രീസ് ) തുടങ്ങിയവർ ശുശ്രൂഷകൾ നയിക്കും.

    പരിശുദ്ധ കന്യാമറിയത്തിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച കൃപാസനം മരിയൻ റിട്രീറ്റ് സെന്ററിൽ പരിശുദ്ധ അമ്മയുമായി എടുക്കുന്ന ഉടമ്പടിയിലൂടെ ജീവിതം ക്രമീകരിക്കുമ്പോൾ ലഭിക്കുന്ന അത്ഭുതാനുഭവങ്ങൾക്കും, രോഗശാന്തികൾക്കും, അനുഗ്രഹങ്ങൾക്കും നിത്യേന ലഭിക്കുന്ന സാക്ഷ്യങ്ങൾ അനവധിയാണ്. 

    വിശ്വാസജീവിതയാത്രയെ ഉടമ്പടി പ്രകാരം നയിക്കുമ്പോൾ, മാതാവിന്റെ മാദ്ധ്യസ്ഥത്തിലൂടെ ദിവ്യസുതനിൽനിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളെ യു.കെ യിൽ അഞ്ചു ദിവസങ്ങളിലായി  താമസിച്ചുള്ള ഉടമ്പടി ധ്യാനത്തിലൂടെ അനുഭവവേദ്യമാക്കുവാനും, കൃപകൾ പ്രാപിക്കുന്നതിനും ഉള്ള അവസരമാണ് കാദോഷ് മരിയൻ മിനിസ്ട്രി ഒരുക്കുമ്പത്.  

    രാവിലെ എട്ടു മണിക്ക് ജപമാല 

    സമർപ്പണത്തോടെ ആരംഭിക്കുന്ന പ്രതിദിന ശുശ്രൂഷകളിൽ തുടർന്ന്  ആരാധന, സ്തുതിപ്പ്, വിശുദ്ധ കുർബാന, തിരുവചന ശുശ്രൂഷ, അനുരഞ്ജന ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയോടെ പ്രതിദിന ധ്യാന ശുശ്രുഷ സമാപിക്കും.

    കൃപാസനം മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കുവാൻ ലഭിക്കുന്ന ഈ അവസരം ഉപയോഗിച്ചു കൊണ്ട് അനുഗ്രഹങ്ങളുടെ വാതായനങ്ങൾ തുറന്നു കിട്ടുന്ന തിരുവചന ശുശ്രൂഷയിലും തിരുക്കർമ്മങ്ങളിലും പങ്കുചേരുവാൻ കാദോഷ് മരിയൻ മിനിസ്ട്രീസ്  ഏവരെയും സ്നേഹപൂർവ്വം യേശുവിന്റെ നാമത്തിൽ ക്ഷണിക്കുന്നു.

    For More Details: 07770730769 , 07459873176

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!