കോതമംഗലം: കോതമംഗലം രൂപത മുന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെ വനംവകുപ്പ് കേസെടുത്തു.
ആലുവമുന്നാര്‍ രാജപാത തുറക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനമുന്നേറ്റ യാത്രയില്‍ പങ്കെടുത്തതിനാണ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ചു കടന്നെന്നു ചൂണ്ടിക്കാട്ടിയാണ് പൂയംകുട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കേസെടുത്തത്. യാത്രയില്‍ പങ്കെടുത്ത ഡീന്‍ കുര്യാക്കോസ് എംപി, ആന്റണി ജോണ്‍ എംഎല്‍എ, നാല് വൈദികര്‍ തുടങ്ങി 24 പേര്‍ക്കെതിരേയും മറ്റു കണ്ടാലറിയാവുന്നവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സമരത്തില്‍ പങ്കെടുത്ത ഒരാള്‍പോലും വനത്തിനുള്ളില്‍ അതിക്രമിച്ചു കയറിയിട്ടില്ല. റോഡിലുടെ നടക്കുക മാത്രമാണു ചെയ്തത്. ജനവിരുദ്ധ നടപടികളും കള്ളക്കേസുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെയും സര്‍ക്കാരിന്റെയും തീരുമാനമെങ്കില്‍ അതിശക്തമായ സമരത്തിന് രൂപത നേതൃത്വം നല്‍കുമെന്നും കോതമംഗലം ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന അടിയന്തരയോഗം മുന്നറിയിപ്പ് നല്‍കി.