വനംവകുപ്പിന്റെ നടപടികള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.
പൗരന്മാരുടെ നിയമപരമായ അവകാശങ്ങള്‍ക്കെതിരായുള്ള വനം വകുപ്പിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. കേരളത്തില്‍ പലയിടങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷിതമായ ജീവനും മാന്യമായ ജീവിതത്തിനും നിയമാധിഷ്ഠിതമായ സ്വത്തിനും എതിരായുള്ള വനംവകുപ്പിന്റെ അന്യായവും അനിയന്ത്രിതവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പ് ജോര്‍ജ് പുന്നക്കോട്ടിലും ബഹുമാന്യരായ ജനപ്രതിനിധികളും ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് എതിരായിട്ടുള്ള കേസുകളെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ , ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ CMI എന്നിവരാണ് പ്രസ്താവനയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.