ഗബ്രിയേല്‍ മാലാഖ മുഖ്യദൂതന്മാരില്‍ ഒരാളാണ്. മിഖായേലും റഫായേലുമാണ് മറ്റ് മുഖ്യദൂതന്മാര്‍ ബൈബിള്‍ മുഴുവനും പരിശോധിച്ചാല്‍ ഈ മൂന്നു മാലാഖമാര്‍ക്കു മാത്രമാണ് പേരുകളുള്ളത്. ഇതില്‍ പുതിയ നിയമത്തിലും പഴയ നിയമത്തിലും ഒന്നുപോലെ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് ഗബ്രിയേല്‍. നാലുതവണയാണ് ഗബ്രിയേല്‍ മാലാഖ വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ദാനിയേല്‍ 8; 15-17, ദാനിയേല്‍ 9:20-22, ലൂക്കാ 1: 18-20, ലൂക്കാ 1: 26-27 എന്നീ ഭാഗങ്ങളിലാണ് ഗബ്രിയേല്‍ മാലാഖയെക്കുറി്ച്ച് പരാമര്‍ശിക്കുന്നത്.