വത്തിക്കാന്‍സിറ്റി: ചാള്‍സ് രാജാവും കാമില രാജ്ഞിയും വത്തിക്കാന്‍ സന്ദര്‍ശനം മാറ്റിവെച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം മാറ്റിവച്ചത്. രണ്ടുമാസത്തെ വിശ്രമമാണ് മാര്‍പാപ്പയ്ക്ക് ഡോക്ടേഴ്‌സ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
2025 ജൂബിലി വര്‍ഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം പങ്കുചേരാനാണ് പദ്ധതിയിട്ടിരുന്നത്.
ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ വത്തിക്കാനില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ രാജാവും രാജ്ഞിയും ആഗ്രഹിക്കുന്നുണ്ടെന്നും ബെക്കിംങ്ഹാം കൊട്ടാരത്തില്‍ നിന്ന് അറിയിച്ചു.