വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അത്യന്തം വഷളായസാഹചര്യത്തില്‍ ചികിത്സ അവസാനിപ്പിക്കാന്‍ ആലോചിച്ചിരുന്നതായി ഡോക്ടര്‍ സെര്‍ജിയോ അല്‍ഫിയേരി. റോമിലെ ജെമെല്ലി ആശുപത്രിയില്‍ മാര്‍പാപ്പയെ ചികിത്സിച്ച ഡോക്ടറാണ് ഇദ്ദേഹം. ഛര്‍ദ്ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ നില മോശമാക്കാന്‍ ഇടയാക്കിയത്. അന്നത്തെ രാത്രി അദ്ദേഹം ജീവിക്കില്ലെന്ന തോന്നലാണുണ്ടാക്കിയത്. ഗുരുതരമായതോടെ ചികിത്സ അവസാനിപ്പിച്ച് അദ്ദേഹത്തെ പോകാന്‍ അനുവദിക്കുക അല്ലെങ്കില്‍ സാധ്യമായ എല്ലാ ചികിത്സകളും നല്കി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക എന്നീ വഴികളാണ് മുന്നിലുണ്ടായിരുന്നത്. കാഠിന്യമേറിയ മരുന്നുകള്‍ അദ്ദേഹത്തിന്റെ മറ്റു അവയവങ്ങളെക്കൂടി അപകടത്തിലാക്കുമെന്ന സാഹചര്യമുണ്ടായിരുന്നു. എല്ലാ ശ്രമങ്ങളും നടത്തുക പിന്മാറരുത് എന്ന പാപ്പയുടെ സ്വകാര്യനേഴ്‌സിന്റെ വാക്കുകളെതുടര്‍ന്നാണ് ചികിത്സ തുടര്‍ന്നതെന്നും അഭിമുഖത്തില്‍ ഡോക്ടര്‍വ്യക്തമാക്കി.