ശത്രുക്കളെ ഭയന്ന് വാതിലുകളും ജനാലകളും അടച്ച് ശിഷ്യന്മാര്‍ കഴിഞ്ഞിരുന്ന ആ ദിവസം ഈശോ അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. ഈ സമയം തോമസ് അവിടെയുണ്ടായിരുന്നില്ല. യേശുവിനെ കണ്ട് ശിഷ്യന്മാര്‍ അതൊരു ഭൂതമാണെന്ന് കരുതി ഭയപ്പെട്ടു. ഭയപ്പെടേണ്ട സമാധാനം നിങ്ങളോടുകൂടെ എന്ന് യേശു അവരെ ധൈര്യപ്പെടുത്തി. പി്ന്നീട് യേശുവിനെ തൊട്ട് അത് യേശുതന്നെയാണെന്ന് ഉറപ്പായതിന് ശേഷം അവരുടെ പേടി വിട്ടുമാറി. അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ നല്കുകയും ചെയ്തു. പാപങ്ങള്‍ മോചിക്കാനുള്ള അധികാരവും അവര്‍ക്കു നല്കി അതിനു ശേഷം ഈശോ അപ്രത്യക്ഷനായി.