ഫ്രാന്‍സിലെ നോര്‍മാന്‍ഡിയിലെ കൃപയുടെ മാതാവിന്റെ ചാപ്പല്‍ വളരെ പുരാതനമായ ദേവാലയങ്ങളിലൊന്നാണ്. മാതാവിനോടുള്ള ഭക്തി വെളിവാക്കുന്നതിനായി നോര്‍മാനിലെ ഡ്യൂക്കായ റോബര്‍ട്ടാണ്് ഈ ദേവാലയം പണികഴിപ്പിച്ചത്. വലിയൊരു കപ്പല്‍ച്ചേതത്തില്‍ നിന്ന് തന്നെ രക്ഷിച്ചതിന്റെ ഉപകാരസ്മരണയ്ക്കായിട്ടാണ് അദ്ദേഹം ഈ ദേവാലയം നിര്‍മ്മിച്ചത്. 11 ാം നൂറ്റാണ്ടിലാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
സമുദ്രനിരപ്പില്‍ നിന്ന് 90 മീറ്റര്‍ ഉയരത്തിലായിരുന്നു ഈ ദേവാലയം. നിലവിലുള്ള ചാപ്പല്‍ പഴയസ്ഥലത്ത് പണികഴിപ്പിച്ചതാണ്. മനോഹരമായ ഭൂപ്രകൃതിയിലാണ് ഈ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. കൃപയുടെ മാതാവിന്റെ തിരുനാള്‍ വിവിധ ദേവാലയങ്ങളില്‍ വിവിധ സമയങ്ങളിലാണ് ആചരിക്കുന്നത്. കൃപയുടെ മാതാവായ മറിയം എല്ലാ വിശ്വാസികള്‍ക്കും കൃപ വര്‍ഷിക്കുന്നു. ഭക്തരുടെ നേരെ കൈകള്‍ വിടര്‍ത്തിനില്ക്കുന്ന വിധത്തിലാണ് മാതാവിന്റെ ചിത്രീകരണം. കൈകളില്‍ നിന്ന് പ്രകാശരശ്മികള്‍ പുറപ്പെടുന്നുണ്ട്. സ്‌നേഹനിര്‍ഭരമായ കാരുണ്യത്തിന്റെ വിലമതിക്കാനാവാത്ത നിധികള്‍ തന്റെ ഭക്തര്‍ക്ക് നല്കുമെന്ന് കൃപയുടെ മാതാവ് വിശുദ്ധ ജെര്‍ത്രൂദിന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഓരോരോ കാലത്ത് പ്രശസ്തരായ പല വ്യക്തികളും ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. ലൂയിസ് പതിമൂന്നാമന്‍, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, എന്നിവര്‍ അതില്‍ പെടുന്നു.