കൊച്ചി: ലഹരിക്കെതിരെ മുഖ്യമന്ത്രി വിളിച്ചുകൂട്ടുന്ന സമ്മേളനത്തില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുമായും ചര്‍ച്ചയാകാമെന്ന് മന്ത്രി എം ബി രാജേഷ്. നേരത്തെ കെസിബിസി മദ്യവിരുദ്ധ സമിതിയെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്താത്തതില്‍ സഭ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്നാണ് കെസിബിസി മദ്യവിരുദ്ധ സമിതിയുമായും ചര്‍ച്ചയാകാമെന്ന് മന്ത്രി അറിയിച്ചത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്ന് മന്ത്രി അറിയിച്ചതായി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.