വത്തിക്കാന്‍ സിറ്റി: ദൈവം മാപ്പേകി നമ്മെ നവീകരിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാരുണ്യത്തിന്റെ പ്രേഷിതരായ വൈദികര് മാര്‍ച്ച് 28-30 വരെ നടത്തുന്ന ജൂബിലി തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പരിവര്‍ത്തനവും മാപ്പും കര്‍ത്താവ് നമ്മുടെ കണ്ണീര്‍ തുടയ്ക്കുന്ന രണ്ടു തലോടലുകളും പാപികളായ നമ്മെ ആശ്ലേഷിക്കുന്ന സഭയുടെ കരങ്ങളും നമ്മുടെ ഭൗമിക തീര്‍ത്ഥാടനത്തില്‍ നാം ഉപയോഗിക്കുന്ന കാലുകളുമാണ്. ലോകരക്ഷകനായ യേശുവിന്റെ സമാധാനത്തിന്റെ അരൂപിയുടെ ശക്തിയാല്‍ അവനെ അനുഗമിച്ചുകൊണ്ട് നാം ഒരുമിച്ചു സഞ്ചരിക്കാനുള്ള പാത അവ നമ്മുക്ക് തുറന്നുതരുന്നു. ലോകരക്ഷകനായ യേശുവിന്റെ സമാധാനത്തിന്റെ അരൂപിയുടെ ശക്തിയാല്‍ അവനെ അനുഗമിച്ചുകൊണ്ട് നാം ഒരുമിച്ചു സഞ്ചരിക്കാനുള്ള പാത അവ നമുക്ക് തുറന്നുതരുന്നു.