നിസ്സായിലെ വിശുദ്ധ ഗ്രിഗറിയാണ് ക്രിസ്ത്യാനിയെ വേര്‍തിരിക്കുന്ന മൂന്നുകാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ക്രിസ്തീയ ജീവിതത്തെ വെളിവാക്കുന്നതും വേര്‍തിരിക്കുന്നതുമായ മൂന്നുകാര്യങ്ങളില്‍ ചിന്തകളും വാക്കുകളും പ്രവൃത്തികളും പെടുന്നുണ്ട്. ആദ്യം ചിന്തകളുണ്ടാകുന്നു. തുടര്‍ന്ന് മനസ്സ് രൂപീകരിച്ചവയെ വാക്കുകള്‍ വെളിപെടുത്തുകയും ആവിഷ്‌ക്കരിക്കുകയുംചെയ്യുന്നു. അവസാനമായി ചിന്തിച്ചവ ദൃശ്യമാക്കുന്ന പ്രവൃത്തികള്‍. ക്രിസ്തീയ ജീവിതം പരിപൂര്‍ണ്ണത അടങ്ങിയിരിക്കന്നത് പൂര്‍ണമായി ക്രിസ്തുവിനെപോലെ ആയിരിക്കുന്നതിലാണ്, ആദ്യം ഹൃദയാന്തര്‍ഭാഗത്തും പി്ന്നീട് ബാഹ്യപ്രവൃത്തിയിലും.