ഫ്‌ലാന്റേഴ്‌സിലെ ഡോനൈ കപ്പൂച്ചിന്‍ കോണ്‍വെന്റിലാണ് ഔര്‍ ലേഡി ഓഫ് ദ കണ്‍സ്പംഷന്‍ എന്ന് അറിയപ്പെടുന്ന മരിയന്‍രൂപമുള്ളത്. 1553 ല്‍ ഉണ്ടായ വന്‍തീപിടിത്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട മരിയന്‍രൂപമാണ് ഇത്. ഫ്രാന്‍സിലാണ് ഡോനെ. മധ്യകാലയുഗത്തില്‍ വസ്ത്രവ്യാപാരവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തമായിരുന്നു ഇവിടം. ഡോനൈ ഇപ്പോള്‍ ദൗവെയ്, ഡോവേ എന്നീ പേരുകളിലും അറിയപ്പെടുന്നത്. 1668 ലാണ് ഫ്രഞ്ച് ആര്‍മി ഈ നഗരം പിടിച്ചെടുക്കുന്നതും ഫ്രാന്‍സിന്റെ ഭാഗമാക്കുന്നതും. യൂണിവേഴ്‌സിറ്റി ഓഫ് ദൗവേ 1562 ലാണ് സ്ഥാപിതമായത്. 1605 ല്‍ ബെനഡിക്ടൈന്‍ ആശ്രമം ഇവിടെ സ്ഥാപിതമായി. 1609 ല്‍ ബൈബിള്‍ പഴയനിയമത്തിന്റെ വിവര്‍ത്തനം നടന്നു. ദൗവൈയിലെ ചരിത്രപരമായ സ്മാരകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കപ്പൂച്ചിന്‍ ആശ്രമം. അതില്‍ പ്രധാനപ്പെട്ട പേരാണ് ഫാ. ജോണ്‍ വുഡ് കോക്ക്. അദ്ദേഹം ദീര്‍ഘകാലം ഈ ആശ്രമത്തിന്റെ ച്ാപ്ലയിനായിരുന്നു. പിന്നീട് അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ഇവിടെ നിന്ന് വിരമിക്കുകയായിരുന്നു.