നോമ്പുകാലത്തെങ്കിലും കുമ്പസാരത്തിന് അണയാത്തവരായി നമ്മളില്‍ ആരുംതന്നെയില്ല. കാരണം ദൈവവുമായും മനുഷ്യരുമായും അനുരഞ്ജനത്തിനുള്ള അവസരങ്ങളാണ് ഓരോ നോമ്പുകാലവും .
‘അനുതാപമുള്ളൊരു ഹൃദയം നല്കണേ
അനുതപിക്കാന്‍ ഒരു മനസ്സും നല്കണേ
അറിഞ്ഞും അറിയാതെയും ഞാന്‍ ചെയ്ത
തെറ്റുകള്‍ എല്ലാം ക്ഷമിക്കണേ
ഞാന്‍ ചെയ്ത തെറ്റുകളെല്ലാം ക്ഷമിക്കണേ’
എന്നു തുടങ്ങുന്ന ഗാനം വരികളിലും ഈണത്തിലും ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ പശ്ചാത്താപത്തിന്റെയും അനുതാപത്തിന്റെയും ഉറവ കിനിയുന്നവയാണ്. ഏതു കഠിനഹൃദയവും ഈ പാട്ടുകേള്‍ക്കുമ്പോള്‍ അറിയാതെ ഉരുകിത്തുടങ്ങും. പാപബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും ഈണമാണ് ഇതിന്റെ വരികള്‍ക്ക്. നിരവധി ഭക്തിഗാനങ്ങള്‍ക്ക് രചനയും സംഗീതവും നിര്‍വഹിച്ച എസ് തോമസാണ് ഈ മനോഹരഗാനത്തിന്റെയും സ്രഷ്ടാവ്. അദ്ദേഹത്തിന്റെ വരികള്‍ക്കും ഈണത്തിനും ഹൃദ്യമായ ഭാവം നല്കാന്‍ ഗായകനായ സോണി ആന്റണിക്ക് സാധിച്ചിട്ടുമുണ്ട്. പ്രിന്‍സ് ജോസഫിന്റേതാണ് ഓര്‍ക്കസ്‌ട്രേഷന്‍. ഗോഡ്‌സ് മ്യൂസിക്ക് മിനിസ്ട്രിയുടെ ബാനറില്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ പുതിയഗാനം നോമ്പുകാലത്ത് മാത്രമല്ല ഏതുസമയത്തും പള്ളികളിലും മറ്റ് കൂട്ടായ്മകളിലും പാടാനും അതുവഴിയായി മാനസാന്തരത്തിന്റെ ഫലം പുറപ്പെടുവിക്കാനും സഹായിക്കുന്നതാണ്. ഹൃദയദ്രവീകരണക്ഷമമായ ഈ മനോഹരഗാനം ആസ്വദിക്കാന്‍ ലിങ്ക് ചുവടെ കൊടുക്കുന്നു.