സിസിലി ദ്വീപില്‍ മറ്റുള്ളവരെ കൊള്ളയടിച്ചുജീവിക്കുന്ന ഒരു പട്ടാളക്കാരനുണ്ടായിരുന്നു. ഡയോണിഷ്യസ് എന്നായിരുന്നു അയാളുടെ പേര്. ഒരു ഗുഹയിലാണ് അയാള്‍ ഒളിച്ചുതാമസിച്ചിരുന്നത്. ഈ പ്രദേശം കവര്‍്ച്ചകളുടെയും കൊള്ളയുടെയും സ്ഥലമായി അറിയപ്പെട്ടുതുടങ്ങി. ആര്‍ക്കും ഈ വഴിയെ സഞ്ചരിക്കാന്‍ കഴിയാതെയായി.
ഗൈല്‍സ് എന്നൊരു വ്യാപാരിയും അക്കാലത്ത് ജീവിച്ചിരുന്നു. വ്യാപാരാവശ്യങ്ങള്‍ക്കായി അദ്ദേഹത്തിന് ഈ വഴിയെ ആണ് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഡയോണിഷ്യസ് അദ്ദേഹത്തിന് ഭീഷണിയായിരുന്നു. പക്ഷേ ഗൈല്‍സ് ഒരു മരിയഭക്തനായിരുന്നു. അമ്മയില്‍ ആശ്രയിച്ചും അമ്മ തന്നെ സഹായിക്കുമെന്നു വിശ്വസിച്ചും അയാള്‍ യാത്ര പുറപ്പെട്ടു. പെട്ടെന്ന് ഡയോണിഷ്യസ് ഗൈല്‍സിന് മുമ്പില്‍ പ്രത്യക്ഷപ്പെടുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം വലിയൊരു ഭൂകമ്പമുണ്ടായി. അന്ധകാരം നിറഞ്ഞു. ആ സമയം ഒരു പ്രകാശഗോളം പ്രത്യക്ഷപ്പെട്ടു. അതിനുള്ളില്‍ നിന്ന് ഒരു സ്ത്രീശബ്ദം കേട്ടു. ‘ ഡയോണിസിസ്, എന്റെ ഭക്തനെ തൊട്ടുപോകരുത്’ അതുകേട്ട് കൊള്ളക്കാരന്റെ കൈ വിറച്ചു.
‘
ആയുധം താഴെ വയ്ക്കുക. കൊള്ളയടിച്ചുള്ള നിന്റെ ജീവിതം അവസാനിപ്പിക്കുക’ ഡയോണിഷ്യസ് പശ്ചാത്താപത്താല് നിറഞ്ഞു. തന്റെ ജീവിതത്തിലെ തെറ്റുകള്‍ അദ്ദേഹം ഏറ്റുപറഞ്ഞു. ഗൈല്‍സിനോട് മാപ്പുചോദിച്ചു. പിന്നീടുള്ള കാലം മുഴുവന്‍ ഒറ്റയ്ക്ക ഒരു ഗുഹയിലാണ് അയാള്‍ പശ്്ചാത്താപവിവശനായി കഴിച്ചുകൂട്ടിയത്. അവന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെടുകയും കുമ്പസാരിക്കാന്‍ സഹായിക്കുകയും ചെയ്തു. ഡയോണിഷ്യസിന്റെ സമ്പത്തുകൊണ്ട് കുന്നിന്‍മുകളില്‍ ഒരു ദേവാലയം പണിയണമെന്നും മാതാവ് ആവശ്യപ്പെട്ടു.
കുന്നിന്‍മുകളില്‍ ദേവാലയം പണിയേണ്ട സ്ഥലത്ത് ഒരുഅടയാളവും മാതാവ് കാണിച്ചുകൊടുത്തു. അതനുസരിച്ച് അവിടെ ദേവാലയം പണി ആരംഭിച്ചു. പക്ഷേ ജലദൗര്‍ലഭ്യം നേരിട്ടു. ഡയോണിഷ്യസ് വീണ്ടും മാതാവിനോട് പ്രാര്‍ത്ഥിച്ചു. അയാള്‍ താമസിച്ചിരുന്ന ഗുഹയുടെ കവാടത്തിലെ ഒരു പാറയില്‍ അടിക്കാന്‍ മാതാവ് ആവശ്യപ്പെട്ടു. അതനുസരിച്ചു ചെയ്തപ്പോള്‍ അവിടെ നിന്ന് ഒരു ജലപ്രവാഹമുണ്ടായി.
ആ വെള്ളം കുടിക്കുന്നവര്‍ക്ക് അത്ഭുതകരമായരോഗശാന്തികളുണ്ടായി. ഒരു ദിവസം പ്രാര്‍ത്ഥനാനിരതനായിരുന്ന ഡയോണിഷ്യസിന് മാതാവിന്റെ ദര്‍ശനം ഉണ്ടാവുകയും ദേവാലയത്തിന്റെ പരുക്കന്‍തൂണില്‍ തന്റെയും ഈശോയുടെയും മനോഹരമായ ചിത്രം വെളിപെടുത്തിക്കൊടുക്കുകയും ചെയ്തു. ഈ രൂപമാണ് ഔര്‍ ലേഡി ഓഫ് വാലി എന്ന പേരില്‍ അറിയപ്പെടുന്നത്.