വര്‍ഷം 1825. മിരിസോയ്ക്കും ഉമാറ്റാക്കിനും ഇടയില്‍ നിന്നു ഒരു സ്പാനീഷ് പട്ടാളക്കാരന്‍ മീന്‍പിടിക്കുകയായിരുന്നു. ഈ സമയത്താണ് തിരമാലകളില്‍ പൊങ്ങികിടക്കുന്ന ഒരു വിചിത്രവസ്തു അയാള്‍ കണ്ടത്. അയാള്‍ അടുത്തേക്ക് ചെന്നപ്പോള്‍ തിരമാലകളില്‍ പൊങ്ങികിടക്കുന്ന ഒരു വിചിത്രവസ്തു കണ്ടു.ഞണ്ടുകള്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന ഒരു പ്രതിമയായിരുന്നു അത്്. പട്ടാളക്കാര്‍ അത് അവരുടേതാണെന്ന് അവകാശപ്പെട്ട്് ബാരക്കില്‍ സ്ഥാപിച്ചു.
അവിടെ ദേവാലയം നിര്‍മ്മിക്കുകയും ചെയ്തു. സാന്താ മരിയ ഡി കാമറിനോ എന്നാണ് അവര്‍ ഈ രൂപത്തെ വിളിച്ചത്. വര്‍ഷങ്ങളോളം ബാരക്കില്‍ താമസിച്ചുവെങ്കിലും ആ അന്തരീക്ഷം മാതാവിന് ഹൃദ്യമായിരുന്നില്ല. അതുകൊണ്ട് പലതവണ മാതാവിന്റെ രൂപം കാണാതെ പോയി. പക്ഷേ എങ്ങനെയാണ് ആ രൂപം അഗാനയിലെ കത്തീഡ്രലില്‍ എത്തിയതെന്ന് ആര്‍ക്കുമറിയില്ല. അതെന്തായാലും ഏപ്രില്‍ പതിനാലിന് ആ പ്രദേശത്ത് വലിയൊരു ഭൂകമ്പം ഉണ്ടായി. അത് നാട്ടുകാരെ ഭയപ്പെടുത്തുകയും അവരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്തു. ഈ സമയം മാതാവ് പട്ടാളക്കാരെ ഉപേക്ഷിക്കുകയും ഗുവാമിന്റെ രക്ഷാധികാരിയാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. 1825 ലും 1834 ലും ഭൂകമ്പമുണ്ടായെങ്കിലും മാതാവിന്റെ സംരക്ഷണാര്‍ത്ഥം വര്‍ഷം തോറും പ്രത്യേകവിരുന്ന് നടത്താമെന്ന് അവര്‍ പ്രതിജ്ഞയെടുത്തു. അതിന് ശേഷം ഒരാളുടെ ജീവന്‍ പോലും നഷ്ടമായില്ല.
മൂന്ന് അടി മാത്രം ഉയരമുള്ള ഒരു മരിയന്‍രൂപമാണ് ഔര്‍ ലേഡി ഓഫ് ഗുവാ ക്ലാസിക്കല്‍ മുഖമാണ് ഈ മാതാവിനുള്ളത്. ബ്രൗണ്‍ മുടിയും നീളമുള്ള ഗൗണും മാതാവിന്റെ രൂപത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. മാതാവിന്റെ കാതുകളില്‍ സ്വര്‍ണ്ണവളയങ്ങളുമുണ്ട്. മാതാവിന്റെ ആഗമനം വളരെ വലിയ അത്ഭുതമാണെന്നാണ് ജസ്യൂട്ട്‌സ് ചരിത്രം പറയുന്നത്. 1944 ജൂലൈ അവസാനം അമേരിക്കന്‍ നാവികരും പട്ടാളക്കാരും ഗുവാം ദ്വീപ് പിടിച്ചെടുത്തപ്പോള്‍ തദ്ദേശീയരില്‍ ഭൂരിഭാഗവും കത്തോലിക്കരായിരുന്നു.