താമരശ്ശേരി: വനപാലകര്‍ വീട്ടില്‍ പന്നിയിറച്ചിയുണ്ടോ എന്ന ചോദിച്ച് വരാന്‍ ധൈര്യപ്പെടരുതെന്ന്് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. വനംമന്ത്രിക്ക് കണ്ണില്ല. ആരോ എഴുതിക്കൊടുക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി മന്ത്രിമാറി. കഴിവില്ലെങ്കില്‍ രാജിവച്ചുപോകണം..
കാര്‍ഷിക മേഖലയില്‍ നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ കണ്ണുതുറക്കേണ്ട സമയമാണിത്. ഏറ്റവും ശക്തമായി പോരാടേണ്ട സമയമാണിത്. അതിനുള്ള കൂട്ടായ്മ്മ രൂപീകരിക്കും. ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയമായി സംഘടിക്കണമെങ്കില്‍ അതിനും തയാറാണെന്നും അദ്ദേഹം അറിയിച്ചു.