കത്തോലിക്കാസഭയുടെ ഭൂമിക്ക് കൃത്യമായ രേഖകളുണ്ടെന്നും നിയമപ്രകാരം രജിസ്ട്രര്‍ ചെയ്തതാണെന്നും സിബിസിഐ വക്താവ് റവ ഡോ റോബിന്‍സണ്‍ റോഡ്രിഗ്‌സ്. ഓര്‍ഗനൈസര്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍കത്തോലിക്കാ സഭയ്‌ക്കെതിരെയുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ്മുഖപത്രം ലേഖനം പിന്‍വലിച്ചതിനാല്‍ അതേക്കുറിച്ച്പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ലേഖനത്തില്‍സഭയുടേതെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ള കണക്കുകള്‍ ഊതിപ്പെരുപ്പിച്ചവയാണെന്നും അദ്ദേഹം അറിയിച്ചു. ലേഖനം പഴയതാണെന്നും വഖഫ് വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയത് പുന: പ്രസിദ്ധീകരിക്കുകയാണ് ചെയ്തതെന്നും ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്‍ കേട്കര്‍ അറിയിച്ചു.