പാലാ: നമുക്ക് ഐക്യത്തില്‍ നില്ക്കാന്‍ സാധിച്ചാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നമ്മെ അന്വേഷിച്ചുവരും എന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നാം ഒറ്റക്കെട്ടായി നില്‍ക്കണം. ഒറ്റസ്വരത്തില്‍ സമുദായത്തിന്റെ ആവശ്യം ഉന്നയിക്കാന്‍ സാധിക്കണം.വിഭജിക്കപ്പെട്ടു നില്ക്കുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗ്ഗത്തിലെത്തിച്ചേരാമെന്ന് വിചാരിക്കരുത്. ആദ്യം നമ്മുടെ സഭയ്ക്കുള്ളിലെ അകല്‍ച്ചകള്‍ മാറട്ടെ. അപ്പോള്‍ ഏതു രാഷ്ട്രീയപാര്‍ട്ടിയും നമ്മെ അന്വേഷിച്ചുവരും. നൂറുകണക്കിന് പാര്‍ട്ടികള്‍ ഇവിടെയുണ്ട്. അതിന്റെ കൂടെ മറ്റൊരുപാര്‍ട്ടി നമ്മുടേതായിട്ട് വേണ്ട അന്യായമായിട്ടാണ് അതുതോന്നുന്നത്.ഒറ്റസ്വരത്തില്‍ ഈ സമുദായത്തിന്റെ ആവശ്യങ്ങള്‍ പറയാന്‍സാധിച്ചാല്‍, ഒരേഹൃദയത്തോടെ നില്ക്കാന്‍ സാധിച്ചാല്‍ ആരും നമ്മെ ഭീഷണിപ്പെടുത്തുകയില്ല. നമ്മുടെ ശിഥീലികരണം നമുക്ക് മാറ്റിയെടുക്കണം. പാലാ രൂപത കെസിബിസി മദ്യലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.