വര്‍ഷം 1683. ഒരു ലക്ഷത്തോളം വരുന്ന തുര്‍ക്കികള്‍ ഓസ്ട്രിയ ആക്രമിക്കുകയും വിയന്നയെ ഉപരോധത്തിലാക്കുകയും ചെയ്തു. വിയന്ന സ്വന്തമാക്കിയാല്‍ യൂറോപ്പ് മുഴുവന്‍ അവര്‍ക്ക് തുറന്നുകിട്ടുമായിരുന്നു. പക്ഷേ യൂറോപ്പ് ശത്രുക്കള്‍ക്കെതിരെ ഐക്യത്തില്‍അണിചേര്‍ന്നിരുന്നില്ല വിവിധ പ്രൊട്ടസ്റ്റന്റു ഗ്രൂപ്പുകള്‍ ശക്തമായിരുന്ന അക്കാലത്ത് പ്രൊട്ടസ്റ്റന്റുകാര്‍ തുര്‍ക്കികളെക്കാള്‍ വെറുത്തിരുന്നത് കത്തോലിക്കരെയായിരുന്നു. അതുകൊണ്ട് ഓട്ടോമന്‍ സാമ്രാജ്യം പ്രൊട്ടസ്റ്റന്റുകാരെയും തുണച്ചു. അതെന്തായാലും വിയന്ന തുര്‍ക്കികളുടെ അധീനതയിലായി. കത്തോലിക്കര്‍ മാതാവിനോടു നിരന്തരമായ മാധ്യസ്ഥം യാചിച്ചുപ്രാര്‍ത്ഥിച്ചു. തുര്‍ക്കികളില്‍ നിന്ന് തങ്ങളെ രക്ഷിക്കണമേയെന്ന് നിലവിളിച്ചു.
കത്തോലിക്കാരാജാവായ ജോണ്‍ സോബിസ്‌ക്കി തന്റെ ദുര്‍ബലമായ സൈന്യവുമായി ശത്രുവിനെതിരെ പോരാട്ടത്തിനിറങ്ങി. വിയന്നയെ സഹായിക്കാന്‍ മറ്റൊരു ശക്തിയും ഉണ്ടായിരുന്നില്ല. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനും തന്റെ സൈന്യത്തെ ആശീര്‍വദിക്കാനും രാജാവ് വൈദികനോട് അഭ്യര്‍ത്ഥിച്ചിരുന്നു. മാതാവിന്റെ മാധ്യസ്ഥശക്തി തങ്ങളുടെകൂടെയുണ്ടെന്ന് രാജാവ് വിശ്വസിച്ചു. ഈ വിശ്വാസത്തോടെ അദ്ദേഹം ചരിത്രത്തിലെ ഏറ്റവും വലിയ കുതിരപ്പട ആക്രമണത്തിന് തുടക്കം കുറിച്ചു ശത്രുക്കള്‍ തകര്‍ന്നുവീണുകൊണ്ടിരുന്നു. വലിയൊരു സൈന്യത്തോടാണ് രാജാവ് പടപൊരുതിയത്. തങ്ങളുടെ വിജയം കത്തോലിക്കരെ സന്തുഷ്ടരാക്കി.
മാതാവാണ് തങ്ങള്‍ക്ക് വിജയം നല്കിയതെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. ഔവര്‍ ലേഡി ഓഫ് വിക്ടറീസിന് അവര്‍ നന്ദിപറഞ്ഞു. ഇന്നസെന്റ് പതിനൊന്നാമന്‍ മാര്‍പാപ്പ ഒരു പ്രത്യേക നേര്‍ച്ച മാതാവിന് നേരുകയും ചെയ്തിരുന്നു. വിജയമാതാവിന്റെ പേരില്‍ ഒരു തിരുനാള്‍ സ്ഥാപിക്കുമെന്നായിരുന്നു അത്. ലോകമെങ്ങും അതിന് അംഗീകാരം നല്കുമെന്നും പ്രചരിപ്പിക്കുമെന്നും മാര്‍പാപ്പ നേര്‍ച്ചനേര്‍ന്നിരുന്നു. അവരുടെ പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഉത്തരം കിട്ടി. വിജയം നേടിയതിനു ശേഷം മാതാവിന്റെ അത്ഭുതകരമായ ഈ ചിത്രം വാഹനത്തില്‍ വഹിച്ചുകൊണ്ട് ജോണ്‍ സിമിറാന്‍സ്ചക്രവര്‍ത്തിയും ജോണും യാത്ര പുറപ്പെടുകയും ചെയ്തു.