ചങ്ങനാശ്ശേരി: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് ഗുരുതരമായ നിസ്സംഗതയാണ് ഉള്ളതെന്നും ന്യായമായ അവകാശങ്ങള്‍ക്കായി കര്‍ഷകരെ സമരത്തിലേക്ക് വലിച്ചിഴക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരിയില്‍സംഘടിപ്പിച്ച സായാഹ്നധര്‍ണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്ല് സംഭരണത്തില്‍ ഇടനിലക്കാരുടെ കടന്നുകയറ്റം ഒഴിവാക്കുക, സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഒരു മാസത്തിനുള്ളില്‍ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തോലിക്കാ കോണ്‍ഗ്രസ് സായാഹ്നധര്‍്ണ്ണ സംഘടിപ്പിച്ചത്.