വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പല രാജ്യങ്ങളിലും മാതാവിന്റെ ഏഴു വ്യാകുലങ്ങളെ ധ്യാനിച്ചു ദിനാചരണം നടത്താറുണ്ട്. ഇതിന് പറയുന്ന പേരാണ് പാഷന്‍ ഫ്രൈഡേ. സങ്കടങ്ങളുടെ വെള്ളി എന്നും ഇതിനു പേരുണ്ട്. ഇതേ ദിവസം ഫിലിപ്പൈന്‍സ് പോലെയുളള രാജ്യങ്ങളില്‍ മാതാവിന്റെ രൂപമെടുത്തുകൊണ്ടുള്ള പ്രദക്ഷിണം സംഘടിപ്പിക്കാറുമുണ്ട്. ഔര്‍ ലേഡി ഓഫ് സോറോസ് തിരുനാള്‍ ആചരിക്കുന്നത് സെപ്തംബര്‍ 15 നാണ്.
ശിമയോന്റെ പ്രവചനം, ഈജിപ്തിലേക്കുള്ള പലായനം, ഉണ്ണീശോയെ ദേവാലയത്തില്‍ വച്ചു കാണാതെപോയത്,കാല്‍വരിയിലേക്കുള്ള യാത്രയില്‍ വച്ച് മാതാവും ഈശോയുമായുളള കൂടിക്കാഴ്ച, ഈശോയുടെ മൃതദേഹം കുരിശില്‍ നിന്ന് ഇറക്കികിടത്തിയത്, ഈശോയുടെ സംസ്‌കാരം എന്നിവയാണ് മാതാവിന്റെ ഏഴുവ്യാകുലങ്ങള്‍.