ഫ്രാന്‍സിലെ കത്തോലിക്കാസഭ ഈ വര്‍ഷം പ്രായപൂര്‍ത്തിയായ 10,384 പേരെക്കൂടി സ്വാഗതം ചെയ്യും. ഈസ്റ്റര്‍ ദിവസമാണ് ഇവരുടെ മാമ്മോദീസ. ഇതോടെ പ്രായപൂര്‍ത്തിയായവര്‍ സഭാംഗങ്ങളാകുന്ന കണക്കില്‍ റിക്കോര്‍ഡ് സംഖ്യയാകും,. ഇരുപതുവര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇതെന്നാണ് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൗമാരക്കാരുടെ മാമ്മോദീസാ നിരക്കും വര്‍ദ്ധിച്ചിട്ടുണ്ട്, 11 നും 17 നും ഇടയില്‍ പ്രായമുള്ള 7,400ലധികം കൗമാരക്കാര്‍ കൂദാശ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നു. ഫ്രാന്‍സിലുടനീളമുള്ള രൂപതകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കൗമാരക്കാരുടെ കാറ്റെക്കുമെന്‍സില്‍ 33% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.