ന്യൂഡല്‍ഹി: ഡല്‍ഹി അതിരൂപതയുടെ നേതൃത്വത്തില്‍ ഓശാന ഞായറാഴ്ച നടത്താറുണ്ടായിരുന്ന കുരിശിന്റെ വഴിക്ക് പോലീസ് അനുമതി നിഷേധിച്ചു. എല്ലാവര്‍ഷവും ഓശാന ഞായറാഴ്ച അതിരൂപതയുടെ നേതൃത്വത്തില്‍ ഓള്‍ഡ് ഡല്‍ഹിയിലെ സെന്റ് മേരീസ് പള്ളിയില്‍നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ കടന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ അവസാനിക്കുന്ന തരത്തില്‍ ദൃശ്യാവിഷ്‌കാരത്തോടെ കുരിശിന്റെ വഴി നടത്താറുണ്ട്. എന്നാല്‍, സുരക്ഷാ കാരണങ്ങളാലും നഗരത്തില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി കുരിശിന്റെ വഴി നടത്താന്‍ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷവും പോലീസ് അനുമതി നിഷേധിച്ചിരുന്നു.