ക്ഷമ എന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഒരിക്കലും കുമ്പസാരിക്കാന്‍ ഭയപ്പെടരുത്. ലോസ്ഏഞ്ചല്‍സ് അതിരൂപതയിലെ ഫാ. ഗോയോ ഹിഡാല്‍ഡോ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. തന്നെ ഒരു വൈദികനായി രൂപാന്തരപ്പെടുത്തിയത് കുമ്പസാരമാണ് എന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
2011 ല്‍ മാഡ്രിഡില്‍ വച്ചു നടന്ന ലോക യുവജനസംഗമമാണ് അതിന് നിമിത്തമായത്. അന്ന് ഇദ്ദേഹം ആദ്യവര്‍ഷ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. ഒരു വൈദികന്‍ മുട്ടുകുത്തിനിന്ന് കുമ്പസാരം കേള്‍ക്കുന്ന ദൃശ്യം അന്നത്തെ ആ സെമിനാരി വിദ്യാര്‍ത്ഥിയെ ഏറെ സ്പര്‍ശിച്ചു. ആ നിമിഷം ഒരു വൈദികനാകണമെന്ന ആഗ്രഹം മുമ്പ് എന്നത്തെയും കാള്‍ തീവ്രമായി.
ഒരു നല്ല വൈദികനേ ശാന്തതയോടും ക്ഷമയോടും ക്രിസ്തുവിനടുത്ത സ്‌നേഹത്തോടും കൂടി കുമ്പസാരം നടത്താന്‍ കഴിയൂ എന്നതാണ് ഈ സംഭവത്തിലൂടെ നമുക്ക് വ്യക്തമാകുന്നത്. ഫാ. ഗോയോയുടെ കുറിപ്പിന് നിരവധിയായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോരുത്തരും തങ്ങളുടെ കുമ്പസാര അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.